തേന്മാവിന്‍ കൊമ്പത്തിലൂടെ മലയാളികളുടെ മനസെടുത്ത ഛായാഗ്രഹകനും സംവിധായകനുമായ കെവി ആനന്ദ് അന്തരിച്ചു

ശ്രീനു എസ്

വെള്ളി, 30 ഏപ്രില്‍ 2021 (09:25 IST)
തേന്മാവിന്‍ കൊമ്പത്തിലൂടെ മലയാളികളുടെ മനസെടുത്ത ഛായാഗ്രഹകനും സംവിധായകനുമായ കെവി  ആനന്ദ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെ ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. 54 വയസായിരുന്നു. സ്വതന്ത്ര ഛായാഗ്രഹകനായി ആദ്യം ചെയ്ത സിനിമയായ തേന്മാവിന്‍ കൊമ്പത്തിലൂടെ ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്. തമിഴ് നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്.
 
അയണ്‍, കോ, മാട്രാന്‍, കാവന്‍ തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്തു. അവസാനം ചെയ്ത സിനിമ മോഹന്‍ലാലും സൂര്യയും ഒന്നിച്ച കാപ്പാന്‍ ആണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളില്‍ പങ്കാളിയായിട്ടുണ്ട്. മിന്നാരം, ചന്ദ്രലേഖ, മുതല്‍വന്‍, ജോഷ്, നായക്, ബോയ്‌സ്, കാക്കി, ശിവാജി തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചത് കെവി ആനന്ദാണ്. സിനിമ മേഖലയിലെ നിരവധി പ്രമുഖര്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍