ഡിജിറ്റല്‍ പണം ഇടപാട്: അമേരിക്കയില്‍ മൂന്നുവര്‍ഷംകൊണ്ട് നടക്കുന്നത് ഇന്ത്യയില്‍ ഒരു മാസം കൊണ്ട് നടക്കുന്നു

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 22 ജനുവരി 2024 (17:40 IST)
ഡിജിറ്റല്‍ പണം ഇടപാടില്‍ അമേരിക്ക മൂന്നുവര്‍ഷംകൊണ്ട് നടക്കുന്നത് ഇന്ത്യയില്‍ ഒരു മാസം കൊണ്ട് നടക്കുന്നു. വിദേശകാര്യ മന്ത്രി എസ് ജയശങ്കരറാണ് ഇക്കാര്യം പറഞ്ഞത്. നൈജീരിയയിലെ ഇന്ത്യന്‍ സ്വദേശികളോട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇന്ത്യയില്‍ യുപിഐ ഉപയോഗിച്ചുള്ള പണമിടപാടുകള്‍ വന്‍തോതില്‍ വര്‍ദ്ധിച്ചതായി അദ്ദേഹം പറഞ്ഞു. ഇന്ന് ഓരോ ഇന്ത്യന്‍ പൗരന്റെയും ജീവിതം എളുപ്പമായിരിക്കുകയാണ്. സാങ്കേതികവിദ്യ ഉണ്ടായ വളര്‍ച്ചയാണ് ഇതിന് കാരണമായത്. ഇന്നത്തെ കാലത്ത് ഇന്ത്യയില്‍ കുറച്ചുപേര്‍ മാത്രമേ പണം കൈകൊണ്ടു കൊടുക്കുന്നുള്ളൂ. രാജ്യത്ത് കഴിഞ്ഞ 10 വര്‍ഷത്തിനിടെ വലിയ മാറ്റങ്ങളാണ് സംഭവിച്ചതെന്നും ജയശങ്കര്‍ പറഞ്ഞു.
 
അതേസമയം അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ പൂര്‍ത്തിയായി. രാംലല്ല വിഗ്രഹത്തിന്റെ കണ്ണു മൂടിക്കെട്ടിയ തുണി അഴിച്ചുമാറ്റിയതോടെയാണ് പ്രതിഷ്ഠാ ചടങ്ങുകള്‍ പൂര്‍ണമായത്. 'മുഖ്യ യജമാനന്‍' ആയ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ തുടങ്ങിയവരും പ്രധാനമന്ത്രിക്കൊപ്പം പ്രധാന ചടങ്ങുകളില്‍ പങ്കെടുത്തു. കാശിയിലെ വേദപണ്ഡിതന്‍ ലക്ഷ്മികാന്ത് ദീക്ഷിത് ആയിരുന്നു മുഖ്യ പുരോഹിതന്‍. 

അനുബന്ധ വാര്‍ത്തകള്‍

Next Article