കൈക്കൂലി കേസില്‍ ദിഗംബര്‍ കാമത്തിന് മുന്‍കൂര്‍ ജാമ്യം

Webdunia
ബുധന്‍, 19 ഓഗസ്റ്റ് 2015 (14:14 IST)
ലൂയിസ് ബെര്‍ജര്‍ കൈക്കൂലി കേസില്‍ കുറ്റാരോപിതനായ ഗോവ മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്തിന് പ്രത്യേക കോടതി മുന്‍കൂര്‍ ജാമ്യം നല്‍കി. രണ്ടാഴ്ചത്തെ ഇടക്കാല ജാമ്യത്തിലായിരുന്നു കാമത്ത്.

2010ൽ ഗോവയിലെ മുൻ കോൺഗ്രസ് സർക്കാരിന്റെ ഭരണകാലത്ത് കുടിവെള്ള പദ്ധതിയുടെ കരാർ ലഭ്യമാക്കാൻ അമേരിക്കൻ കന്പനിയിൽ നിന്നും കോഴ വാങ്ങിയെന്നാണ് കാമത്തിനെതിരേയുള്ള കേസ്.

ഗോവയിലെയും ഗുവാഹതിയിലെയും വൻകിട ജലസേചന പദ്ധതികളുടെ കരാർ നേടാൻ ന്യൂജഴ്സി ആസ്ഥാനമായ ലൂയിസ് ബെർജർ കന്പനി മുഖ്യമന്ത്രിക്കും ഉദ്യോഗസ്ഥർക്കുമായി  9,76,630 ഡോളർ കൈക്കൂലി നൽകിയെന്നാണ് ആരോപണം. ഒരു കോടിയിലധികം രൂപ കാമത്ത് പലതവണയായി വാങ്ങിയെന്നാണ് പ്രോസിക്യൂഷന്‍ ആരോപിക്കുന്നത്.