ഹാഫീസ് സയ്യിദ് കൂടിക്കാഴ്ച: വൈദിക് ആര്‍എസ്‌എസുകാരനെന്ന് രാഹുല്‍ ഗാന്ധി
ചൊവ്വ, 15 ജൂലൈ 2014 (11:44 IST)
മുംബൈ ആക്രമണക്കേസ് പ്രതി ഹാഫീസ് സയ്യിദുമായി കൂടിക്കാഴ്ച നടത്തിയ വേദ് പ്രതാപ് വൈദിക് ആര്‍എസ്എസുകാരനാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
രാംദേവിന്‍റെ അനുയായിയായ വൈദിക് സയ്യിദിനെ കാണാനുള്ള അവസരം ഒരുക്കി നല്‍കിയത് പാകിസ്ഥാനിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയമാണോയെന്ന് വ്യക്തമാക്കണമെന്നും രാഹുല്‍ പറഞ്ഞു.
മാധ്യമ പ്രവര്‍ത്തകനെന്ന നിലയിലാണ് താന്‍ സയ്യിദിനെ കണ്ടതെന്നും സര്‍ക്കാരിന് ഇതുമായി ബന്ധമില്ലെന്നും വൈദിക് ഇന്നലെ അവകാശപ്പെട്ടിരുന്നു. പാര്‍ലമെന്‍റിലെ ഇരുസഭകളിലും കോണ്‍ഗ്രസ് ഈ വിഷയം ഉന്നയിച്ചിരുന്നു.