ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച് ധ്രുവ് ഹെലികോപ്റ്റ വാങ്ങാന്‍ ഉണ്ടാക്കിയ കരാര്‍ ഇക്വഡോര്‍ സര്‍ക്കാര്‍ റദ്ദാക്കി. ഇതിനകം ഇക്വഡോര്‍വാങ്ങിയ ഏഴ് ഹെലിക്കോപ്റ്ററുകളില്‍ നാലെണ്ണവും തകര്‍ന്നുവീണ സാഹചര്യത്തിലാണ് ഈ തീരുമാനം.
ഇക്വഡോറില്‍ നാല് ഹെലികോപ്റ്ററുകളില്‍ രണ്ടെണ്ണവും പൈലറ്റുമാരുടെ പിഴവുമൂലമാണ് തകര്‍ന്നത്. എന്നാല്‍ മറ്റ് രണ്ട് ഹെലിക്കോപ്റ്ററുകളുടെ ഭാഗങ്ങള്‍ക്ക് സാങ്കേതിക തകരാറുണ്ടായിരുന്നതായി തെളിഞ്ഞിട്ടുണ്ടെന്ന് ഇക്വഡോര്‍ പ്രതിരോധ മന്ത്രി വ്യക്തമാക്കി. 2009 മുതല്‍ 2012 വരെയുള്ള കാലത്താണ് ഏഴ് ഹെലികോപ്റ്ററുകള്‍ ഇക്വഡോറിന് കൈമാറിയത്.
1984 ല്‍ പ്രഖ്യാപിച്ച ധ്രുവ് ഹെലികോപ്റ്ററുകള്‍ ബാംഗ്ലൂരിലെ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡാണ് നിര്‍മ്മിക്കുന്നത്. 2002ലാണ് സേവനം തുടങ്ങിയത്. ഇന്ത്യന്‍ സൈന്യം 200 ധ്രുവ് ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചുവരുന്നുണ്ട്.
എന്നാല്‍ കരാര്‍ റദ്ദാക്കിയ കാര്യം തങ്ങളെ അറിയിച്ചിട്ടില്ലെന്നും പര്‍വതപ്രദേശങ്ങളിലെ സേവനങ്ങള്‍ക്ക് ധ്രുവ് ഹെലിക്കോപ്റ്ററുകള്‍ മികച്ചതാണെന്ന് തെളിയിക്കപ്പെട്ടതാണെന്നും ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് പറഞ്ഞു. ഉത്തര്‍ഖണ്ഡിലെ കേദാരനാഥിലെ പ്രളയസമയത്ത് ഈ ഹെലിക്കോപ്റ്ററുകള്‍ മികച്ച സേവനം കാഴ്ചവെച്ചിരുന്നു- എച്ച്.എ.എല്‍ വ്യക്തമാക്കി.