ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ബിസിനസ് ബന്ധങ്ങള്‍ ബിസിസിഐ അന്വേഷിക്കുന്നു. ബിസിസിഐയുമായി കരാറുള്ള താരങ്ങള്‍ക്ക് മറ്റ് സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് കമ്പനികളുമായി ഇടപാടുണ്ടാകരുതെന്നാണ് വ്യവസ്‌ഥ. എന്നാല്‍ ഇതിനു വിരുദ്ധമായി ധോണിക്ക് സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് കമ്പനിയായ റിഥിയില്‍ ധോണിക്ക് ഓഹരിയുണ്ടെന്ന ആരോപണമാണ് അന്വേഷിക്കുന്നത്.
റിഥിയില്‍ ധോണിക്ക് 15 ശതമാനം ഓഹരിയുണ്ടെന്ന് സ്‌ഥാപനത്തിന്റെ ഉടമയും ധോണിയുടെ അടുത്ത സുഹൃത്തുമായ അരുണ്‍ പാണ്ഡെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ പരാമര്‍ശം വിവാദമായതോടെ റിഥി നിലപാട് മാറ്റി. ഈ വെളിപ്പെടുത്തലിനെ കുറിച്ചാണ് അന്വേഷണം നടക്കാന്‍ പോകുന്നത്. ബിസിസിഐയുടെ അച്ചടക്ക സമിതിയാണ് അന്വേഷണം നടത്തുന്നത്.
ആരോപണം അന്വേഷിക്കാന്‍ 2013 ജൂലൈയില്‍ ചേര്‍ന്ന ബിസിസിഐ വര്‍ക്കിങ് കമ്മറ്റി യോഗം തീരുമാനിച്ചിരുന്നു. എന്നാല്‍ ഇപ്പോഴാണ് അന്വേഷണം ആരംഭിച്ചത്. അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് സമയപരിധി നിശ്‌ചയിച്ചിട്ടില്ല.