തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് അപ്പോളോ ആശുപത്രി ജോയിന്റ് മാനേജിംഗ് ഡയറക്റ്റര്‍ സംഗീത റെഡ്ഡി അറിയിച്ചു. ഇ.സി.എം.ഒ എന്ന യന്ത്രത്തിന്റെ സഹായത്തോടെയാണ് ഇപ്പോൾ അവരുടെ ജീവൻ നിലനിർത്തുന്നത്. ഡോക്ടർമാരുടെ വിദഗ്ധ സംഘത്തിന്റെ നിരീക്ഷണത്തിലാണ് ഇപ്പോള്‍ ജയലളിതയെന്നും സംഗീത റെഡ്ഡി വ്യക്തമാക്കി.
ജയലളിതയുടെ ആരോഗ്യവിവരത്തിൽ ആശങ്ക ശക്തമായ സാഹചര്യത്തിലണ് ജനങ്ങളും പ്രവർത്തകരും ആപ്പോളോ ആശുപത്രിക്ക് മുന്നിലേക്ക് ഒഴുകുകയാണ്. തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ ചെന്നൈയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തുണ്ട്.