വീണ്ടും ചൈനയുടെ കടന്നുകയറ്റം, ടാങ്കുകൾ വിന്യസിച്ച് പടയൊരുക്കി ഇന്ത്യയുടെ മറുപടി

Webdunia
ബുധന്‍, 2 സെപ്‌റ്റംബര്‍ 2020 (08:42 IST)
ലഡാക്: ധാരണകൾക്ക് വിരുദ്ധമായി വീണ്ടും കടന്നുകയറാൻ ശ്രമം നടത്തി ചൈനിസ് സേന. അതിർത്തിയിലെ നിലവിലെ സ്ഥിതി മാറ്റിമറിയ്ക്കാൻ ചൈനീസ് സേനയുടെ ഭാഗത്തുനിന്നും നീക്കം ഉണ്ടായി എന്നും ഇന്ത്യൻ സൈന്യം ഇത് പരാജയപ്പെടുത്തി എന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നാലിടങ്ങളിലായി ചൈനയുടെ പ്രകോപനം തുടരുകയാണ് എന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്
 
നിയന്ത്രണ രേഖയ്ക്ക് സമീപത്തെ ചുമാർ സെക്ടറിലാണ് വീണ്ടും ചൈനയുടെ പ്രകോപനം ഉണ്ടായത്. ചൈനീസ് സെന കടന്നുകയറ്റം തുടരുന്ന പശ്ചാത്തലത്തിൽ ഇന്ത്യ ടാങ്കുകളും കവചിത വാഹനങ്ങളും ആയുധങ്ങളും ഉൾപ്പടെയുള്ള സന്നാഹങ്ങൾ ഇവിടെയെത്തിച്ചു. സേനബലവും വലിയ രീയിൽ വർധിപ്പിച്ചിട്ടുണ്ട്. ഗൗരവത്തോടെയാണ് ചൈനയുടെ നീക്കങ്ങളെ ഇന്ത്യൻ സേന നോക്കി കാണുന്നത്. ചൈനീസ് സേന നിലപാട് തുടർന്നാൽ സ്ഥിതി രൂക്ഷമായി മാറിയേക്കും.
 
ആഗസ്റ്റ് 30ന് പാംഗോങ്ങിന്റെ തെക്കൻ തീരത്തേയ്ക്കുള്ള ചൈനയുടെ കടന്നുകയറ്റ ശ്രമത്തെ ഇന്ത്യൻ സേന പരാജയപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ നടന്ന ചർച്ചയ്ക്ക് ശേഷവും ഇന്ത്യൻ പ്രദേശങ്ങളിലേയ്ക്ക് ചൈന കടന്നുകയറാൻ ശ്രമിച്ചു എന്ന് വിദേശകാര്യം മന്ത്രാലയം പറയുന്നു. മേഖലയിലുള്ള ഇന്ത്യൻ സൈന്യത്തെ ചൈനീസ് സേന വളഞ്ഞതായാണ് വിവരം എന്നാൽ മുന്നോട്ട് നീങ്ങരുത് എന്ന് ഇന്ത്യൻ സൈന്യം ചൈനീസ് സേനയ്ക്ക് മുന്നറിയിപ്പ് നൽകുകയും കടന്നുകയറ്റം ചെറുക്കാൻ പ്രദേശത്ത് തന്നെ നിലായുറപ്പിയ്ക്കുകയുമായിരുന്നു.       

അനുബന്ധ വാര്‍ത്തകള്‍

Next Article