നോട്ട് അസാധുവാക്കല്‍ ജീവിതം തകര്‍ത്തെറിഞ്ഞു; തൊഴില്‍ നഷ്‌ടമായത് 15 ല​ക്ഷം പേ​ർ​ക്ക്

Webdunia
ബുധന്‍, 8 നവം‌ബര്‍ 2017 (19:50 IST)
നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് അസാധുവാക്കല്‍ രാജ്യത്തെ കൂടുതല്‍ തകര്‍ച്ചകളിലേക്ക് നയിച്ചുവെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്.

നോ​ട്ട് അ​സാ​ധു​വാ​ക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യത്ത് 15 ല​ക്ഷം പേ​ർ​ക്ക് തൊ​ഴി​ൽ ന​ഷ്ട​മാ​യെ​ന്ന ക​ണ​ക്കു​ക​ളാണ് കേ​ന്ദ്ര ഏ​ജ​ൻ​സി​യാ​യ സെ​ന്‍റ​ർ ഫോ​ർ മോ​ണി​റ്റ​റിം​ഗ് ഇ​ന്ത്യ​ൻ ഇ​ക​ണോ​മി(​സി​എം​ഐ​ഇ)​ പുറത്തു വിട്ടിരിക്കുന്നത്.

ജ​നു​വ​രി മു​ത​ൽ ഏ​പ്രി​ൽ വ​രെ​യു​ള്ള നാ​ലു മാ​സ​ങ്ങ​ളി​ൽ 15 ല​ക്ഷം പേ​ർ​ക്ക് തൊ​ഴി​ൽ നഷ്‌ടമായത്.

405 ദ​ശ​ല​ക്ഷം പേ​ർ​ക്കാ​ണ് 2017 ജ​നു​വ​രി- ​ഏ​പ്രി​ൽ മാ​സ​ത്തി​ൽ തൊ​ഴി​ൽ ല​ഭി​ച്ച​ത്. മു​ൻ വ​ർ​ഷ കാ​ല​യ​ള​വി​ൽ ഇ​ത് 406.5 ദ​ശ​ല​ക്ഷ​മാ​യി​രു​ന്നു. നൈ​പു​ണ്യ വി​ക​സ​ന പ​രി​ശീ​ല​നം നേ​ടി​യ 30.6 ല​ക്ഷം പേ​രി​ൽ വെ​റും 2.9 ല​ക്ഷം പേ​ർ​ക്കു​മാ​ത്ര​മാ​ണ് തൊ​ഴി​ൽ ല​ഭി​ച്ചതെന്നും ​ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article