പുതിയ 500, 2000 നോട്ടുകള്‍ അച്ചടിക്കുന്നതിന് എത്ര രൂപയാണ് ചെലവായത് ? - റിപ്പോര്‍ട്ട് പുറത്ത്

Webdunia
വ്യാഴം, 22 ഡിസം‌ബര്‍ 2016 (10:31 IST)
നോട്ട് അസാധുവാക്കലിന്റെ ഭാഗമായി പുറത്തിറക്കിയ പുതിയ 500, 2000 രൂപ നോട്ടുകൾ അച്ചടിക്കുന്നതിനുള്ള ചെലവുകണക്കുകൾ പുറത്ത്. ഭാരതീയ റിസർവ് ബാങ്ക് നോട്ട് മുദ്രൺ പ്രൈവറ്റ് ലിമിറ്റഡാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.

ഒരു 500 രൂപ നോട്ട് അച്ചടിക്കുന്നതിന് 3.09 രൂപയും 2000 രൂപ നോട്ട് അച്ചടിക്കുന്നതിന് 3.54 രൂപയുമാണ് ചെലവായതെന്നാണ് കണക്കുകള്‍ പറയുന്നത്.

നവംബർ എട്ടിന്  പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് പിൻവലിക്കൽ പ്രഖ്യാപിച്ചശേഷം അഞ്ചു ലക്ഷം കോടി രൂപയുടെ പുതിയ നോട്ടുകൾ അച്ചടിച്ചിട്ടുണ്ടെന്നാണ് കണക്ക്.
Next Article