ചെറിയ ചായക്കടക്കാരന്റെ കയ്യിൽ നിന്നും കോടികൾ കിട്ടിയെങ്കിൽ വലിയ ചായക്കടക്കാരനെ പിടിച്ചാൽ എത്ര കിട്ടും?: തേജസ്വി യാദവ്

Webdunia
വ്യാഴം, 22 ഡിസം‌ബര്‍ 2016 (10:30 IST)
കേന്ദ്ര സർക്കാരിന്റെ നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് ചർച്ചകൾ ഇപ്പോഴും കൊഴുക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണക്കിന് പരിഹസിക്കുകയാണ് ബീഹാര്‍ ഉപമുഖ്യമന്ത്രിയും ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജസ്വി യാദവ്. ഇപ്പോള്‍ രാജ്യം മുന്നോട്ട് പോകുന്നത് ദൈവത്തിന്റെ കരുണ ഒന്നു കൊണ്ടു മാത്രമെന്ന് തേജസ്വി ട്വീറ്ററിൽ കുറിച്ചു. 
 
പ്രധാനമന്ത്രിയുടെ ഓഫീസിന് സര്‍ക്കാര്‍ എന്താണ് ചെയ്യുന്നതെന്ന് ഒരു ധാരണയുമില്ല. ബാറ്റു ചെയ്യുന്ന കളിക്കാരന് റണ്ണെടുക്കാന്‍ സാധിക്കാത്തതിനാല്‍ ഓരോ പന്തിലും കളിനിയമങ്ങള്‍ മാറ്റാന്‍ സാധിക്കുമോ എന്നാണ് ഒരു ട്വീറ്റിലൂടെ തേജസ്വി ചോദിക്കുന്നത്.
 
ഗുജറാത്തില്‍ നിന്ന് ചെറിയ ചായക്കടക്കാരന്റെ കയ്യില്‍ നിന്ന് കോടികള്‍ പിടിച്ചെടുത്തതിന്റെ പശ്ചാത്തലത്തിലും തേജസ്വിയുടെ ട്വീറ്റുണ്ട്. ചെറിയ ചായക്കടക്കാരനെ പിടിച്ചപ്പോള്‍ കോടിക്കണക്കിന് രൂപ കിട്ടിയെങ്കില്‍ വലിയ ചായക്കടക്കാരനെ പിടിച്ചാല്‍ എത്ര കിട്ടും എന്നാണ് ട്വീറ്റ്.
 
Next Article