നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍ രംഗത്ത്.
ബിജെപി എംപിമാരും എംഎല്‍എമാരും സ്വന്തം ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷായ്‌ക്ക് നല്‍കണമെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രിയുടെ പ്രസ്‌താവന ആയുധമാക്കിയാണ് കെജ്‌രിവാള്‍ ആഞ്ഞടിച്ചത്.
നോട്ട് നിരോധനം പ്രഖ്യാപിക്കുന്നതിന് ആറ് മാസം മുമ്പ് വരെയുള്ള ബിജെപി നേതാക്കളുടെ നിക്ഷേപം വെളിപ്പെടുത്താന്‍ മോദി തയാറാണോ. നവംബര്‍ എട്ടിന് ശേഷമുള്ള നിക്ഷേപം വെളിപ്പെടുത്താന്‍ നിര്‍ദേശിച്ച പ്രധാനമന്ത്രിയുടെ നീക്കം തട്ടിപ്പാണെന്നും ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞു.
മോദിയുടെ അടുപ്പക്കാരായ അംബാനിമാരുടെയും അദാനിമാരുടെയും പേടിഎം, ബിഗ്‌ബസാര്‍ എന്നിവയുടെയും നിക്ഷേപ വിവരങ്ങളും പുറത്തു വിടണം. ബിജെപി എംപിമാരും എംഎല്‍എമാരും സ്വന്തം ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ അമിത് ഷായ്‌ക്കല്ല നല്‍കേണ്ടത്. വിവരങ്ങള്‍ ജനങ്ങള്‍ക്ക് മുമ്പിലാണ് സമര്‍പ്പിക്കേണ്ടതെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി.