നോട്ട് നിരോധനത്തിന് പിന്നിലാര് ?; സത്യം തുറന്നു പറയാന്‍ ഭയമാണെന്നും ജീവന് ഭീഷണിയാകുമെന്നും ആര്‍ബിഐ - ബിജെപിയുടെ വാദങ്ങള്‍ പൊളിയുന്നു
കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നടപടിയില്‍ സത്യം തുറന്നു പറയാന്‍ ഭയമാണെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. വിവരങ്ങൾ വെളിപ്പെടുത്തുന്ന ഉദ്യോഗസ്ഥരുടെ ജീവന്‍ തന്നെ അപകടത്തിലായേക്കാം. ഇതു സംബന്ധിച്ച് കുടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത് ദേശിയ സുരക്ഷയ്‌ക്ക് കാരണമാകുമെന്നും ആര്‍ബിഐ പറഞ്ഞു.
വിവരാവകാശ നിയമപ്രകാരം നോട്ട് അസാധുവാക്കൽ സംബന്ധിച്ച കാര്യങ്ങൾ ആവശ്യപ്പെട്ടപ്പോഴാണ് ആർബിഐ അവരുടെ നിസഹായത വെളിപ്പെടുത്തിയത്. വിവരാവകാശ നിയമപ്രകാരം ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സാധിക്കില്ലെന്ന് ആര്‍ ബി ഐ വ്യക്തമാക്കുകയും ചെയ്‌തു.
നോട്ട് അസാധുവാക്കല്‍ നടപടി പാളിപ്പോയ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ആര്‍ ബി ഐയില്‍ കുറ്റങ്ങള്‍ ചാര്‍ത്തുന്ന സാഹചര്യമാണുള്ളത്. നോട്ട് അസാധുവാക്കലിനുള്ള നിർദേശം കേന്ദ്രസർക്കാരാണ് നൽകിയതെന്നാണ് ആർബിഐ പറയുമ്പോള്‍ ആർബിഐയാണ് നോട്ട് അസാധുവാക്കലിന് നിർദേശം നൽകിയതെന്നാണ് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ പറയുന്നത്.