മദ്യരാജാവ് വിജയ് മല്യയുടേത് അടക്കമുള്ള വായ്പ എഴുതിത്തള്ളിയിട്ടില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. പാര്‍ലമെന്റിലാണ് ധനമന്ത്രി ഇങ്ങനെ പറഞ്ഞത്. ലോണുകള്‍ അക്കൌണ്ട് ബുക്കുകളില്‍ നിഷ്ക്രിയ ആസ്തിയായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. യു പി എ സര്‍ക്കാര്‍ രണ്ടുതവണ പുനക്രമീകരിച്ച വായ്പകളാണിതെന്നു വായ്പകള്‍ തിരിച്ചു പിടിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
കിങ് ഫിഷര്‍ ഉടമ വിജയ് മല്യയുടെ 1,201 കോടി രൂപ, കെ എസ് ഓയിലിന്റെ 596 കോടി, സുര്യ ഫാർമസ്യുട്ടിക്കലിന്റെ 526 കോടി, ജീ ഇ ടി പവറിന്റെ 400 കോടി എന്നിങ്ങനെ തുകകള്‍ എഴുതിത്തള്ളുമെന്നാണ് റിപ്പോര്‍ട്ടുകള്‍.