മുടി മാറ്റിവയ്ക്കല്‍ ചികിത്സയ്ക്ക് പിന്നാലെ യുവാവ് മരിച്ച സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 5 ഡിസം‌ബര്‍ 2022 (12:21 IST)
മുടി മാറ്റിവയ്ക്കല്‍ ചികിത്സയ്ക്ക് പിന്നാലെ യുവാവ് മരിച്ച സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. ഡല്‍ഹിയില്‍ 30കാരനായ അത്തര്‍ റഷീദാണ് മരണപ്പെട്ടത്. മുടി മാറ്റിവെക്കല്‍ ചികിത്സയ്ക്ക് പിന്നാലെ യുവാവിന്റെ അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമായി എന്നാണ് റിപ്പോര്‍ട്ട്. ചികിത്സയ്ക്ക് ശേഷം കടുത്ത വേദനയാണ് തന്റെ മകന്‍ അനുഭവിച്ചതെന്ന് യുവാവിന്റെ മാതാവ് ആസിയ ബീഗം പറഞ്ഞു. റഷീദിന്റെ ശരീരത്തില്‍ ഉടനീളം തടിപ്പ് കണ്ടിരുന്നു. പിന്നാലെ ക്ലിനിക്കിലെ ജീവനക്കാര്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article