പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനം ശരിവച്ച് കര്‍ണാടക ഹൈക്കോടതി

സിആര്‍ രവിചന്ദ്രന്‍

ശനി, 3 ഡിസം‌ബര്‍ 2022 (14:15 IST)
പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനം ശരിവച്ച് കര്‍ണാടക ഹൈക്കോടതി. അഞ്ച് വര്‍ഷത്തേക്ക് നിരോധിച്ച തീരുമാനം ചോദ്യം ചെയ്ത കര്‍ണ്ണാടക ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജി കോടതി തള്ളിക്കളഞ്ഞു. പോപ്പുലര്‍ ഫ്രണ്ട് കര്‍ണ്ണാടക പ്രസിഡന്റ് നസീര്‍ പാഷയാണ് സംഘടനാ നിരോധനത്തെ ചോദ്യം ചെയ്ത് ഹര്‍ജി നല്‍കിയത്. ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന നസീര്‍ പാഷ ഭാര്യ മുഖാന്തിരമാണ് ഹര്‍ജി നല്‍കിയത്. എന്നാല്‍ ഈ നിരോധനം ശരിയാണെന്ന് കര്‍ണ്ണാടക ഹൈക്കോടതി വിധിച്ചു.
 
കര്‍ണ്ണാടക സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ നിയമപ്രകാരം 2007-2008 കാലഘട്ടത്തിലാണ് പോപ്പുലര്‍ ഫ്രണ്ട് രജിസ്റ്റര്‍ ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു. സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവരെ ഉദ്ധരിക്കാനാണ് സംഘടന പ്രവര്‍ത്തിച്ചിരുന്നതെന്നും ഹര്‍ജി ചൂണ്ടിക്കാട്ടുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍