തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍; ആംആദ്മി പണി തുടങ്ങി
വ്യാഴം, 13 നവംബര്‍ 2014 (15:38 IST)
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ വോട്ടര്‍മാരെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാനുള്ള തീവൃശ്രമവുമായി ആംആദ്മി പാര്‍ട്ടി. പുതിയ പ്രകടന പത്രിക തയ്യാറാക്കുന്നതിനായി ഈ ശനിയാഴ്ച മുതല്‍ ജന്തര്‍ മന്തറില്‍ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കാനാണ് പാര്‍ട്ടിയുടെ പുതിയ തീരുമാനം.
പ്രാദേശികമായ വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പൊതുജന സമ്മതി നേടാനാണ് എഎപിയുടെ ശ്രമം നടത്തുന്നത്. പതിവ് പോലെ യുവാക്കളെ പാര്‍ട്ടിയോട് ചേര്‍ത്ത് നിര്‍ത്താനുതുകുന്നതും. ജനങ്ങളുടെ അഭിപ്രായങ്ങളറിഞ്ഞ് അവയ്ക്ക് മുന്‍തൂക്കം നല്‍കി പ്രവര്‍ത്തിക്കാന്‍ കഴിയുന്നതുമായ പ്രകടന പത്രിക തയ്യാറാക്കാനാണ് ആംആദ്മി തീരുമാനിച്ചിരിക്കുന്നത്.
യുവാക്കള്‍, സ്ത്രീകള്‍, വ്യാപാരികള്‍, ഗ്രാമീണര്‍ എന്നിവരെ കഴിഞ്ഞ തവണത്തെ പോലെ തന്നെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാനുള്ള സകല മസാലകളും അടങ്ങുന്നതാവും പത്രിക. കഴിഞ്ഞ തവണ 49 ദിവസം മാത്രമേ ഭരിച്ചുള്ളുവെങ്കിലും പ്രകടന പത്രികയില്‍ പറഞ്ഞ മിക്ക കാര്യങ്ങളും യാഥാര്‍ത്ഥ്യമാക്കിയിട്ടാണ് താന്‍ രാജിവച്ചതെന്നും കേജ്രിവാള്‍ ചൂണ്ടിക്കാട്ടി.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.