ഡല്‍ഹി പരാജയം: മാക്കനെ വിമര്‍ശിച്ച് ഷീല ദീക്ഷിത്
ഡല്‍ഹി തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തില്‍ അജയ് മാക്കനെ വിമര്‍ശിച്ച് ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്. കോണ്‍ഗ്രസിന്റെ പരാജയത്തിന് ഉത്തരവാദി പ്രചാരണം നയിച്ചവരാണെന്നും കോണ്‍ഗ്രസിന്‍റെ പ്രചരണം പരാജയമായിരുന്നെന്നും അവര്‍ കുറ്റപ്പെടുത്തി.
മാക്കന്‍റെ നിലപാടില്‍ താന്‍ സഹതപിക്കുന്നനെന്നും. കോണ്‍ഗ്രസിന്റെ പ്രചാരണം നയിച്ചത് മാക്കനായിരുന്നെന്നും പാര്‍ട്ടിയുടെ സന്ദേശം ജനങ്ങളില്‍ എത്തിക്കാന്‍ പ്രചാരണത്തിന് സാധിച്ചില്ലെന്നും ഷീല ദീക്ഷിത് കുറ്റപ്പെടുത്തി. എന്നാല്‍ പരാജയത്തിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസിലെ എല്ലാവര്‍ക്കും ഉണ്ടെന്ന് ഡല്‍ഹിയുടെ തെരഞ്ഞെടുപ്പ് ചുമതല വഹിച്ച പി സി ചാക്കോ പറഞ്ഞു.