വരുന്നു! ബജാജില്‍ നിന്നൊരു കരുത്തന്‍; 400 സിസി പൾസർ

Webdunia
ചൊവ്വ, 15 മാര്‍ച്ച് 2016 (11:32 IST)
പ്രീമിയം ബൈക്ക് സെഗ്‌മെന്റിൽ ബജാജ് തങ്ങളുടെ സാന്നിധ്യം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പൾസറിന്റെ കരുത്തുകൂടിയ വകഭേദം അവതരിപ്പിക്കുന്നു. 2014ല്‍ നടന്ന ഡൽഹി ഓട്ടോ എക്സ്പൊയിൽ അവതരിപ്പിച്ച പൾസർ 400 സി എസ് കൺസെപ്റ്റിന്റെ പ്രൊ‍ഡക്ഷൻ വകഭേദം അടുത്ത മെയില്‍ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

ക്രൂയിസർ സ്പോർട്സ് ബൈക്ക് എന്ന ടാഗ്‌ലൈനിൽ എത്തുന്ന ഈ വാഹനത്തിന്  ആർസി 390, ഡ്യൂക്ക് 390 എന്നീ പ്രമുഖ ബൈക്കുകളില്‍ ഉപയോഗിക്കുന്ന 373.4 സിസി എൻജിനാണ് ഇതില്‍ ഉപയോഗിക്കുന്നത്. സിംഗിൾ സിലിണ്ടർ, എയർകൂൾഡ് എൻജിന് 40 ബിഎച്ച്പി കരുത്തുമുണ്ടാകും. ഈ ബൈക്കിന്റെ മുന്‍ഭാഗത്ത് സിംഗിൾ ഡിസ്ക് ബ്രേക്കുകളും പിന്നിൽ എ ബി എസുമാണ് ഉള്ളത്.

എൽസിഡി ഡിസ്പ്ലെ യൂണിറ്റ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റേഷൻ, സ്പോർടി എക്സോസ്റ്റ്, അലോയ് വീലുകൾ, എൽഇഡി ടെയിൽലാമ്പുകൾ എന്നീ സവിശേഷതകളും പൾസർ 400 സിഎസിലുണ്ടാകും. ഡ്യൂക്ക് 390 യുടെ അതേ എൻജിനാണ് ഉപയോഗിക്കുന്നതെങ്കിലും വില യൂക്കിനേക്കാള്‍ കുറവായിരിക്കും എന്നാണ് കമ്പനി വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന.