തലസ്ഥാനത്ത് കനത്ത മൂടല്‍മഞ്ഞ്; ഡല്‍ഹിയില്‍ 39 ട്രെയിനുകള്‍ വൈകി ഓടുന്നു

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 12 ജനുവരി 2024 (11:59 IST)
തലസ്ഥാനത്ത് കനത്ത മൂടല്‍മഞ്ഞ് കാരണം ഡല്‍ഹിയില്‍ 39 ട്രെയിനുകള്‍ വൈകി ഓടുന്നു. ഉത്തര റെയില്‍വേയുടെ കണക്കനുസരിച്ച്, 39 ട്രെയിനുകളില്‍ മൂന്ന് ട്രെയിനുകള്‍ ആറ് മണിക്കൂര്‍ വൈകിയാണ് ഓടുന്നത്. ഇതില്‍ അജ്മീര്‍കത്ര പൂജ എക്സ്പ്രസ്, കതിഹാര്‍ അമൃത്സര്‍ എക്സ്പ്രസ്, ഖജറാവുകുരുക്ഷേത്ര എക്സ്പ്രസ് ട്രെയിനുകളും ഉള്‍പ്പെടുന്നു.
 
കൂടാതെ, ഭുവനേശ്വര്‍-ന്യൂഡല്‍ഹി രാജധാനി എക്സ്പ്രസ്, പുരി-ന്യൂഡല്‍ഹി പുരുഷോത്തം എക്സ്പ്രസ്, അമൃത്സര്‍-നന്ദേഡ് എക്സ്പ്രസ്, അസംഗഡ്-ദല്‍ഹി ജംഗ്ഷന്‍ കൈഫിയാത് എക്സ്പ്രസ്, കാമാഖ്യ-ദല്‍ഹി ജംഗ്ഷന്‍ ബ്രഹ്മപുത്ര മെയില്‍, സിയോണി-ഫിറോസ്പൂര്‍ എക്സ്പ്രസ് എന്നിവയുള്‍പ്പെടെ ആറ് ദീര്‍ഘദൂര ട്രെയിനുകളും വൈകും. ഇവ നാല് മണിക്കൂര്‍ വരെ വൈകി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍