ഡല്‍ഹിയില്‍ ആം‌ആദ്മി സര്‍ക്കാരിന് സാധ്യത

Webdunia
ഞായര്‍, 18 മെയ് 2014 (11:01 IST)
ഡല്‍ഹിയില്‍ വീണ്ടും ആംആദ്മി സര്‍ക്കാര്‍ ഭരണം വരാന്‍ സാധ്യത. കോണ്‍ഗ്രസ് പിന്തുണയോടെ സര്‍ക്കാരുണ്ടാക്കാനാണ് ആലോചന. 
 
എഎപിയെ പിന്തുണയ്ക്കാമെന്ന് കോണ്‍ഗ്രസ് സൂചന നലകിയതായാണ് വാര്‍ത്തകള്‍.   സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിക്കണമെന്ന് ആം ആദ് മി എംഎല്‍എമാര്‍ ആവശ്യപ്പെട്ടിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കിട്ടാതെവന്ന എഎപി കോണ്‍ഗ്രസ് പിന്തുണയോടെ 49 ദിവസം ഡല്‍ഹി ഭരിച്ചിരുന്നു. 
 
പിന്നീട് രാജിവെക്കുകയായിരുന്നു. ലോക് സഭാതെരഞ്ഞെടുപ്പില്‍ എഎപിക്ക് ഡല്‍ഹിയില്‍ സീറ്റൊന്നും കിട്ടിയില്ല. ഏഴ് സീറ്റും ബിജെപിയ്ക്കാണ്. രണ്ടാം സ്ഥാനത്ത് എഎപിയാണ്. കോണ്‍ഗ്രസ് മുന്നാം സ്ഥാനത്തും.