ബിജെപി പിന്നില്‍, എ‌എപി മുന്നില്‍, അജയ്മാക്കന്‍ പിന്നില്‍

ചൊവ്വ, 10 ഫെബ്രുവരി 2015 (07:58 IST)
ബിജെപി കോട്ടകള്‍ ആം ആദ്മി തകര്‍ക്കുന്നു എന്ന് വോട്ടെണ്ണല്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. 19 സീറ്റുകളിലാണ് എ‌എപി മുന്നില്‍ നിക്കുന്നത്. ബിജെപി 8, കോണ്‍ഗ്രസ് മൂന്ന് എന്നിങ്ങനെയാണ് ഇപ്പോഴത്തെ നില. എ‌എപി സര്‍ക്കാരുണ്ടാക്കുമെന്നാണ് സൂചന. 30സീറ്റുകളിലാണ് ഇപ്പോള്‍ ഫലങ്ങള്‍ വരുന്നത്. കോണ്‍ഗ്രസിന്റെ അജയ്മാക്കന്‍ പിന്നിലാണ്.  

 ജാട്ട് സമുദായങ്ങള്‍ കൂടുതലുള്ള ബവാന, നരേലി മന്‍ഡലങ്ങളില്‍ ആം ആദ്മിയാണ് ഇപ്പോള്‍ ലീഡ് ചെയ്യുന്നത്. ഹരിയാനയില്‍ ജാട്ട് സമുദായത്തില്‍ നിന്ന് മുഖ്യമന്ത്രി സ്ഥാനം മാറ്റിയതിലുള്ള അമര്‍ഷം അവര്‍ പ്രകടിപ്പിക്കുന്നതായാണ്‍ സൂചന. ആപ്പിന് മുന്നേറ്റമുണ്ടാക്കാന്‍ കഴിയാതിരുന്ന സ്ഥലങ്ങളില്‍ ഇപ്പോള്‍ അവര്‍ മുന്‍ തുക്കം നേടുന്നുണ്ട്. നാല് മന്‍ഡലങ്ങളാണ് വര്‍ ലീഡ്നേടുന്നത്. 
 
 
ആദ്യത്തെ അര മണിക്കൂര്‍ നല്‍കുന്ന സൂചന അനുസരിച്ച് ബിജെപിയും ആം ആദ്മിയും ഒപ്പത്തിനൊപ്പമായിരുന്നു. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുന്നിട്ട് നിന്ന 9 മണ്ഡലങ്ങളില്‍  ബിജെപി പിന്നൊക്കമാണ്. അതേസമയം അവര്‍ പിന്നോക്കം നിന്ന രണ്ട് മണ്ഡലങ്ങളില്‍ മുന്നിട്ട് നില്‍ക്കുന്നുണ്ട്. 
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക