ഓടിക്കൊണ്ടിരുന്ന കാറില്‍ 21കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; പീഡനത്തിന് ശേഷം യുവതിയെ റോഡിൽ ഉപേക്ഷിച്ചു - സുഹൃത്തടക്കമുള്ള യുവാക്കള്‍ അറസ്‌റ്റില്‍

ബുധന്‍, 1 ഫെബ്രുവരി 2017 (13:42 IST)
ഡൽഹിയില്‍ ഓടിക്കൊണ്ടിരുന്ന കാറിൽ വെച്ച് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി. ജാർഖണ്ഡ് സ്വദേശിയായ 21കാരിയെയാണ് മൂന്നംഗ സംഘം ക്രൂരമായി പീഡിപ്പിച്ചത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മൂന്ന് യുവാക്കളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.

ഡൽഹിയിലെ അമർ കോളനി പ്രദേശത്ത് വെച്ചായിരുന്നു കൂട്ടബലാത്സംഗം നടന്നത്. ഒരു മാസം മുമ്പ് ജോലി തേടി ഡൽഹിയിൽ എത്തിയ യുവതി ആരിഫ് എന്ന യുവാവിനെ പരിചയപ്പെടുകയും ബന്ധം സ്ഥാപിക്കുകയും ചെയ്‌തു. ജോലി കണ്ടെത്താൻ സഹായിക്കാമെന്ന് പറഞ്ഞായിരുന്നു യുവാവ് യുവതിയുമായി അടുത്തത്.

കഴിഞ്ഞ ദിവസം ഒരു ഇന്റർവ്യു ഉണ്ടെന്ന് വിശ്വസിപ്പിച്ച് ആരിഫ് യുവതിയെ കാറില്‍ കയറ്റി കൊണ്ടു പോയി. വഴിയില്‍ വെച്ച് യുവാവ് തന്റെ രണ്ട് സുഹൃത്തുക്കളെ കൂടി കാറി കയറ്റുകയും ഓടിക്കൊണ്ടിരുന്ന കാറിൽ വെച്ച് മൂന്നു പേരും ചേര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു.

മണിക്കൂറോളം നീണ്ട പീഡനത്തിന് ശേഷം പ്രതികൾ യുവതിയെ റോഡിൽ ഉപേക്ഷിച്ചു. തുടർന്ന് ഇവർ തന്നെ പൊലീസിൽ വിവരം അറിയിച്ചു. പൊലീസെത്തിയാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരിഫ് (23),​ മെഹർബാൻ (24),​ വിജയ് (22)​​​ എന്നിവരെ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അറസ്‌റ്റ് ചെയ്‌തു.

വെബ്ദുനിയ വായിക്കുക