ഡല്‍ഹിയിലെ പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്. കേസില്‍, ജയിലില്‍ കഴിയുന്ന പതിനെട്ടാം പ്രതിയെ കോടതി വിട്ടയച്ചു. പ്രതികള്‍ ഓരോരുത്തരും 20,000 രൂപ വീതം പിഴയും അടയ്ക്കണം. കൊലപാതകം, തെളിവ് നശിപ്പിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയത്.