ഡീസല്‍ വില ഞായറാഴ്ച കുത്തനെ കുറയും

വെള്ളി, 17 ഒക്‌ടോബര്‍ 2014 (14:09 IST)
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇടിഞ്ഞതിനേ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഞായറാഴ്ച ഡീസല്‍ വില കുറച്ചേക്കുമെന്ന് സൂചന.മഹാരാഷ്ട്രയിലും ഹരിയാനയിലും നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രഖ്യാപിച്ച പെരുമാറ്റം ചട്ടം നിലനില്‍ക്കുന്നതിനാലാണ് ഡീസല്‍ വില കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകാത്തത്.

പെരുമാറ്റ ചട്ടം ഞായറാഴ്ച ഫലപ്രഖ്യാപനത്തോടെ പിന്‍വലിക്കുന്നതിനാല്‍ അന്നുതന്നെ ഡീസല്‍ വില കുറക്കുന്ന പ്രഖ്യാപനം കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകും. ഡീസല്‍ വില ലിറ്ററിന് 3 രൂപ 56 പൈസ വരെ കുറയ്ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഈ മാസം ആദ്യം ഡീസല്‍ വിലയില്‍ 1.90 രൂപ കുറച്ചിരുന്നു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക