ഇറാഖില്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത തെറ്റാണെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. വാര്‍ത്ത ഊഹാപോഹങ്ങള്‍ മാത്രമാണ്. ഇന്ത്യ നടത്തിയ അന്വേഷണത്തില്‍ ഇവര്‍ സുരക്ഷിതരാണെന്നാണ് വിവരം ലഭിച്ചതെന്നും സുഷമ പാര്‍ലമെന്റിനെ അറിയിച്ചു.
കഴിഞ്ഞ ജൂണ്‍ 15 നാണ് മൊസൂളിലെ ഒരു ഫാക്ടറിയില്‍ നിന്ന് ഇവരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്. ഇവര്‍ക്കൊപ്പം ബംഗ്ലാദേശികളെയും തട്ടിയെടുത്തിരുന്നു. എന്നാല്‍ എര്‍ബിലേക്കുള്ള യാത്രാമധ്യേ ബംഗ്ലാദേശികളെ തീവ്രവാദികള്‍ വിട്ടയച്ചു. 40 പേരെയാണ് തട്ടിക്കൊണ്ടുപോയത്. ഇതില്‍ ഒരാള്‍ തീവ്രവാദികളുടെ പിടിയില്‍ നിന്ന് രക്ഷപെട്ടിരുന്നു.