ദാവൂദിന് ഇത്തവണയും പാളി; തോക്കിന് മുന്നില്‍ നിന്ന് ഛോട്ടാ രാജന്‍ രക്ഷപ്പെട്ടു

Webdunia
വ്യാഴം, 2 ജൂലൈ 2015 (09:48 IST)
ഛോട്ടാ രാജനെ വധിക്കാനുള്ള അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ അവസാന ശ്രമവും പാളിയെന്ന് റിപ്പോര്‍ട്ട്.
രാജന്റെ ഏറ്റവും അടുത്ത അനുയായി കൂറ് മാറാതെ നിന്നതാണ് ദാവൂദിന് വിനയായത്. ഇതേത്തുടര്‍ന്ന് അവസാന നിമിഷം പദ്ധതി പരാജയപ്പെടുകയായിരുന്നു.

തന്റെ വലംകൈയായ ഛോട്ടാ ഷക്കീലിന്റെ സഹായത്തോടെയാണ് ദാവൂദ് ഛോട്ടാ രാജനെ വധിക്കാനുള്ള പദ്ധതി തയാറാക്കിയത്. രാജന്റെ ഏറ്റവും അടുത്ത അനുയായിയെ പാളയത്തിലെത്തിച്ച് രാജന്റെ നീക്കങ്ങള്‍ മനസിലാക്കി വധിക്കാനായിരുന്നു പദ്ധതി. എന്നാല്‍ സത്യസന്ധനായ അനുയായി ദാവിദിന്റെ പ്രല്ലോഭനങ്ങളില്‍ വീഴാതെ നിന്നതോടെ കൊല്ലാനെത്തിയവര്‍ക്ക് നിരാശരായി മടങ്ങേണ്ടി വരുകയായിരുന്നു. കൊലയാളികള്‍ അടുത്തെത്തും കാര്യങ്ങള്‍ മനസിലാക്കിയ രാജന്‍ രക്ഷപ്പെടുകയായിരുന്നു.

ഏപ്രിലിലാണ് കറാച്ചിയില്‍ നിന്നൊരു ഫോണ്‍കോള്‍ ഇന്ത്യയിലെത്തിയത്. കോള്‍ ഇന്റലിജന്‍സ് വിഭാഗം ടാപ്പ് ചെയ്‌തതില്‍ നിന്നാണ് ഈ വിവരന്‍ ലഭിച്ചത്. വര്‍ഷങ്ങളായി അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിമും ഛോട്ടാ രാജനും തമ്മില്‍ ശത്രുതയിലാണ്. ഇരു വിഭാഗവും തമ്മില്‍ ഏറ്റുമുട്ടലുകളും ഇടപാടുകളെ സംബന്ധിച്ചുള്ള തര്‍ക്കങ്ങളും പതിവാണ്.