മകൾ പ്രണയിച്ച് ഒളിച്ചോടി വിവാഹം കഴിച്ചു; തന്റെ മകൾ മരിച്ചുവെന്നു പറഞ്ഞ് ശവസംസ്കാര ചടങ്ങിന് പോസ്റ്റർ ഒട്ടിച്ച് നാട്ടുകാരെ ക്ഷണിച്ച് പിതാവ്

Webdunia
ബുധന്‍, 12 ജൂണ്‍ 2019 (09:27 IST)
പ്രണയിച്ച് ഒളിച്ചോടി വിവാഹം കഴിച്ചതിന്റെ പേരിൽ മകളുടെ സംസ്കാര ചടങ്ങുകൾക്ക് നാട്ടുകാരെ ക്ഷണിച്ച് ഒരച്ഛൻ. തന്റെ മകൾ മകൾ മരിച്ചെന്നും ശവസംസ്കാര ചടങ്ങിന്റെ തിയ്യതിയും കുറിച്ചുകൊണ്ടാണ് പെൺകുട്ടിയുടെ പിതാവ് ഗ്രാമത്തിൽ പോസ്റ്റൊറൊട്ടിച്ചത്. 
 
തമിഴ്നാട്ടിലെ കുപ്പുരാജ പാളയത്താണ് സംഭവം നടക്കുന്നത്. യുവാവുമായി ദീർഘകാലമായി പെൺകുട്ടി പ്രണയത്തിലായിരുന്നു. എന്നാൽ വിവാഹം കഴിക്കാൻ പിതാവ് സമ്മതം നൽകിയിരുന്നില്ല.യുവാവിന്റെ അമ്മ താഴ്ന്ന വിഭാഗത്തിൽപെട്ട ആളാണെന്ന് ആരോപിച്ചാണ് വീട്ടുകാർ വിവാഹത്തിന് അനുമതി നൽകാതിരുന്നതെന്നാണ് റിപ്പോർട്ടുകൾ. 
 
വിവാഹത്തിന് സമ്മതിക്കില്ലെന്ന് മനസിലാക്കിയ യുവതി യുവാവിനോടൊപ്പം ഒളിച്ചോടി കല്ല്യാണം കഴിക്കുകയായിരുന്നെന്നു. ജൂൺ 6 നാണ് പെൺകുട്ടി യുവാവിനോടൊപ്പം ഒളിച്ചോടിയത്. തുടർന്ന് വാഹനാപകടത്തിൽ മകൾ മരിച്ചെന്നും ശവസംസ്കാര ചടങ്ങുകൾ ജൂണ്‍ 10 ന് വൈകിട്ട് 3.30 ന് നടക്കുമെന്നും വ്യക്തമാക്കിയുള്ള പോസ്റ്റർ ജൂൺ ഒൻപതിന് ഗ്രാമത്തിൽ പിതാവ് ഒട്ടിക്കുകയായിരുന്നു.
 
പെൺകുട്ടിയെ പിതാവ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. സുരക്ഷാ ഭീഷണിയെ തുടർന്ന് യുവാവ് പൊലീസിൽ പരാതി നൽകുകയും തുടർന്ന് പിതാവിനെ വിളിപ്പിച്ചപ്പോൾ തനിക്ക് ഇങ്ങനെയുള്ള മകളില്ലാ എന്നാണ് അയാൾപൊലീസിനോട് പറഞ്ഞിരുന്നതെന്നും റിപ്പോർട്ടുകളുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article