ബിഹാറില്‍ തെരഞ്ഞെടുപ്പ് പ്രചരണ രംഗം കൊഴുക്കുന്നതിനിടെ ബാറിലെ നര്‍ത്തകിയ്ക്കൊപ്പം ചുവട് വെച്ച ജെഡി (യു) സ്ഥാനാര്‍ത്ഥി വിവാദത്തില്‍.ജെഡിയു സ്ഥാനാര്‍ത്ഥി അഭയ് കുശ്വാഹയാണ് വിവാദത്തിലായത്. ബാര്‍ നര്‍ത്തകിക്കൊപ്പം വേദിയില്‍ ഇയാള്‍ പരസ്യമായി ചുവടുവെക്കുന്നതിന്റെ വീഡിയോ യൂ ട്യൂബില്‍ വൈറലായിരിക്കുകയാണ്.
നര്‍ത്തകിക്കൊപ്പം വേദിയില്‍ ചുവടുവയ്ക്കുന്നതോടൊപ്പം കുശ്വാഹ നര്‍ത്തകിയ്ക്കു മേല്‍ പണം വാരിയെറിയുകയും വീഡിയോയുടെ ഒടുവില്‍ കുശ്വാഹ നിയന്ത്രം തെറ്റി തറയില്‍ വീഴുകയും ചെയ്യുന്നുണ്ട്. ജെഡിയു പണം കൊടുത്ത് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതായുള്ള ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. അതിനിടെയാണ് വിവാദ ദൃശ്യം പുറത്തുവന്നിരിക്കുന്നത്.