കടലാസിനു പണത്തേക്കാൾ വിലയുണ്ടെന്ന് മനസ്സിലായി, പണം സ്വരൂപിച്ച് വെച്ചിരു‌ന്ന തെണ്ടികൾ ശരിക്കും തെണ്ടികളായി: ജോയ് മാത്യു

ശനി, 12 നവം‌ബര്‍ 2016 (10:28 IST)
പഴയ 500, 1000 രൂപ നോട്ടുകൾ പിൻവലിച്ചതും മാറ്റിവാങ്ങുന്നതും ജനങ്ങൾക്ക് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. പുതിയതായി എത്തിയ 2000 രൂപയ്ക്ക് വിലയില്ലാതാകുകയാ‌ണ്. ഏതായാലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഈ ഇരുട്ടടി ജനങ്ങളെ ചിലതെല്ലാം പഠിപ്പിക്കുന്നുണ്ടെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു.
 
ജോയ് മാത്യുവിന്റെ വരികളിലൂടെ:
 
ഒരു കാര്യം സമ്മതിച്ചേ തീരു, പണത്തിനു വെറും കടലാസിന്റെ വിലയേ ഉള്ളുവെന്നും കടലാസിനു പണത്തേക്കാൾ വിലയുണ്ടെന്നും ജനം മനസ്സിലാക്കി. ബാങ്ക്‌ അക്കൗണ്ട്‌ ,നികുതി, വരുമാന സ്രോതസ്സ്‌ എന്നിങ്ങിനെ പലതും ഉണ്ടെന്നും അതൊക്കെ ഉണ്ടെങ്കിലേ ഇനി ജീവിക്കാനാകൂ എന്നും ജനത്തിനെ ബോദ്ധ്യപ്പടുത്താനായി.
 
പണം ചിലവഴിക്കുന്നത്‌ ആലോചിച്ചു വേണം എന്നു പഠിച്ചു. നമുക്ക് കാര്യങ്ങൾ വിശദീകരിച്ചു തരാൻ പോന്ന സാമ്പത്തിക വിദഗ്‌ദരില്ല എന്ന് ചാനലുകൾ കണ്ടതോടെ തീരുമാനമായി. പണിയെടുത്ത്‌ ജീവിക്കുന്നവർക്ക്‌ മനസ്സമാധാനവും പണിയെടുക്കാത്തവർക്ക്‌ ഇതുപോലുള്ള ഇരുട്ടടികൾ ഇടക്കിടെ കിട്ടുമെന്നും ബോദ്ധ്യപ്പെട്ടു. പണത്തിനു ഒരു നിലയും വിലയുമുണ്ടായി. ഇതിനൊക്കെ പുറമെപണം സ്വരൂപിച്ചു വെച്ചിരുന്ന തെണ്ടികൾ ശരിക്കും തെണ്ടികളായി.

വെബ്ദുനിയ വായിക്കുക