'ജൻധൻ' അക്കൗണ്ടുകളിൽ ക്രമക്കേട്, ഉറവിടം വ്യക്തമാക്കാത്ത പണം കുന്നുകൂടിയത് ജൻധൻ അക്കൗണ്ടുകളിൽ; കൊച്ചിയും സംശയത്തിന്റെ നിഴലിൽ

Webdunia
ശനി, 3 ഡിസം‌ബര്‍ 2016 (12:29 IST)
രാജ്യത്തെ ജൻധൻ അക്കൗണ്ടുകളിൽ നിന്നും സംശയകരമായ ഇടപെടലുകൾ നടന്നതായി ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റ്. ജൻധൻ അക്കൗണ്ടുകളിൽ 1.64കോടിയുടെ അനധികൃത നിക്ഷേപം കണ്ടെത്തിയതായി ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്‍റ് വ്യക്തമാക്കുന്നു. രാജ്യത്താകമാനമുള്ള ജൻധൻ അക്കൗണ്ടുകളിൽ പരിശോധന നടത്തിയ ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്‍റ്, ജൻധൻ അക്കൗണ്ടുകളിൽ വലിയ തോതിലുള്ള ക്രമക്കേടുകൾ നടന്നതായി കണ്ടെത്തിയിട്ടുണ്ട്.
 
സംശയകരമായ രീതിയിൽ പണമിടപാടുകൾ നടന്ന അക്കൗണ്ടുകളുടെ ലിസ്റ്റും അധികൃതർ വ്യക്തമാക്കി. കൊൽക്കൊത്ത, മിഡ്നാപൂർ, ബിഹാർ, വാരാണാസി എന്നിവിടങ്ങളിലെ അക്കൗണ്ടുകൾക്കൊപ്പം കൊച്ചിയും ലിസ്റ്റിലുണ്ട്. സംശയകരമായി പണമിടപാടുകൾ നടന്ന ഈ ബ്രാഞ്ചുകൾ ഡിപ്പാർട്ട്മെന്റിന്റെ നിരീക്ഷണത്തിലാണ്. ഈ അക്കൗണ്ടുകളിൽ നിന്നുമാണ് 1.64 കോടി രൂപയുടെ ഉറവിടം വ്യക്തമാക്കാത്തതും ടാക്സ് അടക്കാത്തതുമായി  പണം കണ്ടെത്തിയിട്ടുള്ളത്. 
 
നോട്ട് നിരോധന പ്രഖ്യാപനത്തിന് ശേഷം ഈ അക്കൗണ്ടുകൾ വഴി നടന്ന പണമിടപാടുകളുടെ രേഖകൾ പരിശോധിച്ച് വരികയാണ് അധികൃതർ. ബിഹാറിൽ നിന്ന് ജൻധൻ അക്കൗണ്ടിൽ നിന്ന് 40 ലക്ഷത്തോളം രൂപ ഇത്തരത്തിൽ പിടിച്ചെടുത്തിട്ടുണ്ട്. നവംബർ 8 മുതൽ 23 വരെയുള്ള ദിവസങ്ങളിൽ ജൻധൻ അക്കൗണ്ടിൽ വലിയ തോതിലുള്ള നിക്ഷേപം വന്നതായി കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 21,000 കോടി രൂപ ഈ അക്കൗണ്ടുകളിൽ നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്.
 
Next Article