ദക്ഷിണ കശ്മീരിലെ കുല്‍ഗാം ജില്ലയിലും അനന്തനാഗ്, ഷോപിയാന്‍, ബിജ്ബെഹര, പുല്‍വാമ ടൗണുകളിലും കര്‍ഫ്യൂ ഏര്‍പ്പെടുത്തി. കഴിഞ്ഞദിവസം രണ്ട് സിവിലിയന്മാരും നാല് തീവ്രവാദികളും കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് വിഘടനവാദികള്‍ താഴ്വരയില് ഹര്‍ത്താലിന് ആഹ്വാനംചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു.
കൂടുതല്‍ സുരക്ഷാസേനയെ വിവിധ കേന്ദ്രങ്ങളില്‍ വിന്യസിച്ചിട്ടുണ്ടെന്നും ജനങ്ങള്‍ക്ക് ഒരുതരത്തിലുള്ള നിയന്ത്രണവുമില്ലെന്നും ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് പറഞ്ഞു. എന്നാല്‍, അക്രമികള്‍ക്കെതിരെ കര്‍ശന ജാഗ്രത ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞദിവസങ്ങളില്‍ താഴ്വരയില് ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.