പ്രധാനമന്ത്രി നരേന്ദ്ര മോഡി അമേരിക്കന്‍ സന്ദര്‍ശനത്തിന് പിന്നാലെ ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സി ഉയര്‍ത്തി. പ്രമുഖ ഏജന്‍സിയായ എസ് ആന്‍ഡ് പിയാണ് റേറ്റിംഗ് ഉയര്‍ത്തിയത്. ഇതുവരെ നെഗറ്റീവ് റേറ്റിംഗായിരുന്നു ഈ ഏജന്‍സി ഇന്ത്യയ്ക്ക് നല്‍കിയത്.
എന്നാല്‍ മോഡിയുടെ സന്ദര്‍ശനത്തില്‍ നിരവധി നിക്ഷേപ കരാറുകളില്‍ ഒപ്പിടുമെന്ന പ്രതീക്ഷയാണ് റേറ്റിംഗ് ഉയരാന്‍ ഇടയാക്കിയത്. റേറ്റിംഗ് മെച്ചപ്പെടുത്തിയതിന്റെ ഉണര്‍വ് ഓഹരി വിപണിയിലും പ്രതിഫലിച്ചു.