ഇന്ത്യയിൽ തന്റെ പാദം പതിഞ്ഞാൽ മാത്രമെ കൊവിഡിൽ നിന്നും മോചനമുണ്ടാകു: നിത്യാനന്ദ

Webdunia
ചൊവ്വ, 8 ജൂണ്‍ 2021 (12:56 IST)
താൻ ഇന്ത്യയിലേക്ക് തിരിച്ചെത്തിയാൽ മാത്രമെ രാജ്യത്തിന്റെ കൊവിഡ് ദുരന്തം അവസാനിക്കുകയുള്ളുവെന്ന് രാജ്യം വിട്ട ആൾദൈവം നിത്യാനന്ദ. രണ്ട് ദിവസം മുമ്പ് പുറത്തിറക്കിയ വീഡിയോയിൽ ഒരു ഭക്തന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് നിത്യാനന്ദ ഇക്കാര്യം പറഞ്ഞത്.
 
ഇന്ത്യ എപ്പോള്‍ കൊവിഡില്‍ നിന്ന് മോചിതമാകുമെന്നതായിരുന്നു അനുയായിയുടെ ചോദ്യം. അമ്മന്‍ ദേവതയുടെ ആത്മാവ് തന്നില്‍ പ്രവേശിച്ചിട്ടുണ്ടെന്നും തന്റെ പാദം ഇന്ത്യന്‍ മണ്ണില്‍ പതിയുന്ന അന്ന് മാത്രമെ കൊവിഡിൽ നിന്നും രാജ്യത്തിന് മോചനമുണ്ടാകുവെന്നും നിത്യാനന്ദ പറയുന്നു.ലൈംഗികപീഡനകേസിനെ തുടർന്ന് 2019ൽ രാജ്യം വിട്ട നിത്യാനന്ദ ഇക്വഡോറിലെ ദ്വീപ് വിലക്കുവാങ്ങി കൈലാസ എന്ന രാജ്യം സ്ഥാപിച്ചിരിക്കുകയാണ്.
 
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിരവധി രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെ കൈലാസയിലേക്ക് പ്രവേശിക്കുന്നത് വിലക്കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article