ചാർട്ടേർഡ് വിമാനങ്ങളിൽ കേരളത്തിലെത്താൻ കൊവിഡ് ഇല്ലെന്ന സർട്ടിഫിക്കറ്റ് വേണം, ശനിയാഴ്ചമുതൽ നിർബന്ധം

ചൊവ്വ, 16 ജൂണ്‍ 2020 (08:07 IST)
തുരുവനന്തപുരം: ചാർട്ടേർഡ് വിമാനങ്ങളിൽ കേരളത്തിലേയ്ക്ക് യാത്ര ചെയ്യണമെങ്കിൽ കൊവിഡ് ഇല്ലെന്ന സർട്ടിഫിക്കറ്റ് ഹാജറാക്കണം എന്ന് സൗദിയിലെ ഇന്ത്യൻ എംബസി വരുന്ന ശനിയാഴ്ച മുതലാണ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരിയ്ക്കുന്നത്. എംബസി പുറത്തിറക്കിയ ചാർട്ടേർഡ് വിമാന വ്യവസ്ഥകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിയ്ക്കുന്നത്. സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു എന്ന് എംബസി വ്യക്തമാക്കി.
 
രോഗം ഇല്ലെന്ന് ഉറപ്പായാൽ മാത്രമേ യാത്രയ്ക്ക് അനുവദിയ്ക്കു. അതേസമയം. ഡൽഹി തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങലിലേയ്ക്കുള്ള യാത്രകൾക്ക് ഈ നിബന്ധനയില്ല. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമേ ചാർട്ടേർഡ് വിമാനങ്ങളിൽ കേരളത്തിലേക്ക് മടങ്ങാൻ അനുവദിയ്ക്കു എന്ന് വ്യക്തമാക്കി പ്രിൻസിപ്പൽ സെക്രട്ടറി കെ ഇളങ്കോവൻ ഉത്തരവിറക്കിയിരുന്നു. എന്നാൽ കേന്ദ്ര സർക്കാരിനോട് ആലോചിച്ച ശേഷമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കു എന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിരുന്നു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍