തുടർച്ചയായ പത്താംദിവസവും ഇന്ധന വിലയിൽ വർധന, പെട്രോൾ വില 76.99 രൂപയിലെത്തി

ചൊവ്വ, 16 ജൂണ്‍ 2020 (07:41 IST)
കൊച്ചി: തുടർച്ചയായ പത്താംദിവസവും ഇന്ധന വില വർധിപ്പിച്ച് എണ്ണകമ്പനികൾ. പെട്രോളിന് 47 പൈസയും, ഡീസലിന് 54 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. കഴിഞ്ജ 10 ദിവസത്തിനുള്ളിൽ പെട്രോൾ ലിറ്ററിന് 5.48 രൂപയും, ഡീസലിലിന് 5.49 രൂപയുമാണ് വർധിപ്പിച്ചത്. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 76.99 രൂപയും. ഡീസലിന് 71. 29 രൂപയ്മാണ് വില. 
 
ക്രൂഡ് ഓയിലിന്റെ വില വർധിച്ച പശ്ചാത്തലത്തിലാണ് ഇന്ധന വില വർധിപ്പിയ്ക്കുന്നത് എന്നാണ് എണ്ണ കമ്പനികളൂടെ വിശദീകരണം. എന്നാൽ അന്താരാഷ്ട്ര വിപണിയിൽ  ക്രൂഡ് ഓയിലിന്റെ വില കുത്തനെ കുറഞ്ഞപ്പോഴും വില വർധിപ്പിയ്ക്കുകയാണ് ഉണ്ടായത്. കേന്ദ്ര സർക്കാർ എക്സൈസ് ഡ്യൂട്ടി മൂന്ന് രൂപ വർധിപ്പിച്ചതോടെ ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞതിന്റെ ഗുണഫലം ഉപയോക്താക്കൾക്ക് ലഭിച്ചിരുന്നില്ല
 
ക്രൂഡ് ഓയിലിന്റെ വില കുറയുമ്പോഴും എന്തുകൊണ്ട് വില വർധിപ്പിയ്ക്കുന്ന എന്ന ചോദ്യത്തിന്. വില വർധിപ്പിച്ചു എങ്കിലും അതൊരു വലിയ വർധന അല്ല എന്നും ഉപയോക്താക്കളെ ബാധിയ്ക്കില്ല എന്നുമായിരുന്നു കേരളത്തിൽനിന്നുമുള്ള കേന്ദ്രമന്ത്രി വി മുരളീധരന്റെ പ്രതികരണം. വില തകർച്ചയ്ക്ക് ശേഷം ക്രൂഡ് ഓയിൽ വില ഇപ്പോൾ വർധിയ്ക്കുകയാണ് എന്നതാണ് ഇപ്പോഴത്തെ വർധനയ്ക്ക് കാരണം. ചുരുക്കി പറഞ്ഞാൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞാലും വർധിച്ചാലും ഇന്ത്യയിൽ ഇന്ധന വില കൂടും. 
 
കൊവിഡിനെ തുടർന്ന് രാജ്യത്തെ ജനങ്ങളുടെ കയ്യിൽ പണം ഇല്ലാത്തെ സാഹചര്യം നിലനിൽക്കുമ്പോഴാണ് ഇന്ധന വില വർധിപ്പിയ്ക്കുന്നത്. കേരളം പോലുള്ള ഒരു ഉപഭോക്തൃസംസ്ഥാനത്തെ ഇത് കാര്യമായി ബാധിയ്ക്കും. കമ്പോളത്തിൽ വില വർധന പ്രകടമാകും. പച്ചക്കറികൾക്കും മറ്റു സാധനങ്ങൾക്കും വില ഉയരും. നിലവിലെ സാഹചര്യത്തിൽ ഈ വില വർധന ജനങ്ങൾക്ക് താങ്ങാനാവുന്നതായിരിയ്ക്കില്ല.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍