കൊവിഡ് വ്യാപനം: നാഗ്‌പൂരിൽ 15 മുതൽ 21 വരെ ലോക്ക്‌ഡൗൺ

വ്യാഴം, 11 മാര്‍ച്ച് 2021 (16:53 IST)
കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ മഹാരാഷ്ട്ര സർക്കാർ കടുത്ത നടപടികളിലേക്ക് കടക്കുന്നു. കൊവിഡ് വ്യാപനം രൂക്ഷമായ നാഗ്‌പൂരിൽ 15 മുതൽ 21 വരെ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചു.
 
നാഗ്പുരിൽ 1850ലധികം കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് നടപടി. കഴിഞ്ഞ ദിവസം സംസ്ഥാനത്താകെ 13659 പേർക്കാണ് കൊവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. നാഗ്പുർ പോലീസ് കമ്മീഷണറേറ്റിന് കീഴിലുള്ള പ്രദേശങ്ങളിലായിരിക്കും ലോക്ഡൗൺ. ജാൽഗാവ് ജില്ലയിൽ തിങ്കളാഴ്ച ജനത കർഫ്യൂ ഏർപ്പെടുത്തിയിരുന്നു.നാഗ്പുരിൽ അവശ്യ സർവിസുകൾ മാത്രമാണ് ലോക്ക്ഡൗണിൽ അനുവദിക്കുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍