പ്രതിസന്ധി മറികടക്കാൻ നിയന്ത്രണങ്ങൾ, കേന്ദ്ര സർക്കാർ ജീവനക്കാരുടെ വർധിപ്പിച്ച ക്ഷാമബത്ത മരവിപ്പിച്ചു, പ്രത്യേക അലവൻസുകളും നൽകില്ല

Webdunia
വെള്ളി, 17 ഏപ്രില്‍ 2020 (08:06 IST)
ഡൽഹി: കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ. കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വർധിപ്പിച്ച ക്ഷാമബത്ത ഉടൻ നൽകില്ല. 4 ശതമാനം അധിക ക്ഷാമബത്ത നൽകാനുള്ള തീരുമാനം കേന്ദ്ര ധനമന്ത്രാലയം മരവിപ്പിച്ചു.
 
ക്ഷാമബത്ത വർധിപ്പിക്കാൻ തീരുമാനം ആയിരുന്നു എങ്കിലും ഉത്തരവ് പുറത്തിറങ്ങിയിരുന്നില്ല. കൊവിഡ് വ്യാപനം അവസാനിച്ച ശേഷമായിരിക്കും ഇനി ക്ഷാമബത്ത വർധിപ്പിക്കുന്നതിൽ തീരുമാനമെടുക്കുക. കേന്ദ്ര സർക്കാർ ജീവനക്കാരുടെ പ്രത്യേക അലവൻസുകളും താൽക്കാലികമായി നൽകില്ല എന്നും ധനമന്ത്രാലയം വ്യക്തമാക്കി. എന്നാൽ ശമ്പളത്തിന് ഒപ്പമുള്ള സ്ഥിര അലവൻസുകളിൽ മാറ്റം ഉണ്ടാകില്ല. ഇത് വ്യക്തമാക്കി ധനമന്ത്രാലയം എല്ലാ വകുപ്പുകൾക്കും കത്തയച്ചു.  

അനുബന്ധ വാര്‍ത്തകള്‍

Next Article