ദളിത് വിഭാഗങ്ങളില്‍ നിന്നും ഇസ്ലാം, ക്രൈസ്തവ മതങ്ങളിലേക്ക് മാറിയവര്‍ക്ക് എസ്‌സി പദവിയും ദളിത് അനുകൂല്യങ്ങളും നല്‍കാനാകില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 10 നവം‌ബര്‍ 2022 (09:27 IST)
ദളിത് വിഭാഗങ്ങളില്‍ നിന്നും ഇസ്ലാം, ക്രൈസ്തവ മതങ്ങളിലേക്ക് മാറിയവര്‍ക്കും എസ്‌സി പദവിയും ദളിത് അനുകൂല്യങ്ങളും നല്‍കാനാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. സാമൂഹ്യ നീതി മന്ത്രാലയം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. 
 
സാമൂഹ്യമായ തൊട്ടുകൂടായ്മയും അവഗണനയുമാണ് എസ്‌സി വിഭാഗങ്ങളെ നിശ്ചയിക്കുന്നതിനുള്ള അടിസ്ഥാനം. എന്നാല്‍ ഇസ്ലാംക്രൈസ്തവ മതങ്ങളിലേക്ക് മാറിയവര്‍ ആ അവസ്ഥ നേരിടുന്നില്ല. ഈ സാഹചര്യത്തില്‍ അവര്‍ക്കും എസ് സി പദവി നല്‍കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തിലത്തില്‍ പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍