ലൈംഗിക പീഡനക്കേസില്‍ തെഹല്‍ക്ക സ്ഥാപക പത്രാധിപര്‍ തരുണ്‍ തേജ്പാലിന്റെ ഇടക്കാല ജാമ്യം സുപ്രീംകോടതി അടുത്തമാസം ഒന്നുവരെ നീട്ടി. ജാമ്യം നീട്ടി നല്‍കണമെന്ന തേജ്പാലിന്റെ അപേക്ഷ പരിഗണിച്ചായിരുന്നു കോടതി നടപടി. ജസ്റ്റിസുമാരായ വിക്രമജിത്ത് സെന്‍, എസ് കെ സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണു കേസ് പരിഗണിച്ചത്.
അമ്മയുടെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ മേയ് ഒന്‍പതിനാണു തേജ്പാലിന് കോടതി ഇടക്കാല ജാമ്യം നല്‍കിയത്. ജൂണ്‍ മൂന്നിന് ഇടക്കാലജാമ്യം വീണ്ടും നീട്ടി ഇന്നു വരെ നല്‍കുകയായിരുന്നു. ഇന്ന് കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണു വീണ്ടും നീട്ടി നല്‍കിയത്.
ഗോവയിലെ ഹോട്ടലില്‍ സഹപ്രവര്‍ത്തകയെ മാനഭംഗപ്പെടുത്തിയെന്ന കേസില്‍ കഴിഞ്ഞവര്‍ഷം നവംബറിലാണു തേജ്പാലിനെ അറസ്റ്റ് ചെയ്തത്.