ഹുബ്ലി ഗൂഡാലോചന കേസില്‍ പ്രതികളായിരുന്ന നാല് മലയാളികളടക്കം 18 പ്രതികളെയാണ് കോടതി വെറുതെവിട്ടു. ഹുബ്ളി സെഷന്‍സ് കോടതിയുടേതാണ് വിധി.കേസില്‍ എട്ടാം പ്രതിയായ ഈരാട്ടുപേട്ട സ്വദേശി ശിബിലി പത്താം പ്രതിയായ സഹോദരന് ശാദുലി ഒമ്പതാം പ്രതിയായ മുക്കം സ്വദേശി യഹ്യ കമ്മുക്കുട്ടി പതിമൂന്നാം പ്രതിയായ ആലുവ സ്വദേശി മുഹമ്മദ് അന്‍സാര്‍ നദ് വി എന്നിവരാണ് അറസ്റ്റ് ചെയ്യപ്പെട്ട മലയാളികള്‍.