കൊവിഡ് 19; തമിഴ്നാട്ടിൽ ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 110 പേർക്ക്, ആകെ രോഗികൾ 234

അനു മുരളി
വ്യാഴം, 2 ഏപ്രില്‍ 2020 (11:47 IST)
തമിഴ്നാട്ടിൽ ബുധനാഴ്ച ഒരൊറ്റ ദിവസം കൊവിഡ് 19 സ്ഥിരീകരിച്ചത് 110 പേർക്ക്. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 234 ആയി. ഇന്നലെ സ്ഥിരീകരിച്ച എല്ലാവരും നിസാമുദ്ദീനിൽ നിന്ന് മടങ്ങിയെത്തിയവരാണ്. ഇതോടെ 234ലിൽ 190 പേരും നിസാമുദ്ദീനിൽ നിന്ന് മടങ്ങി എത്തിയവരാണ്. 
 
നിസാമുദ്ദീനിൽ നിന്ന് മടങ്ങി എത്തിയ വിദേശികളും കൊവിഡ് സ്ഥിരീകരിച്ചവരുടെ കൂട്ടത്തിലുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ 200 ലധികം പേർക്കാണ് തമിഴ്നാട്ടിൽ കൊവിഡ് സ്ഥിരീകരിച്ചത്. കോയമ്പത്തൂരിലാണ് കൂടുതൽ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. തേനിയിൽ 20 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിസാമുദ്ദീനിൽ നിന്ന് സംസ്ഥാനത്ത് മടങ്ങിയെത്തിയ 1103 പേർ ഐസൊലേഷനിലാണ്. 
 
അതേസമയം നിസാമുദ്ദീനിൽ നിന്നും തിരികെയെത്തിയവർ തമിഴ്നാട്ടിലെ പല സ്ഥലങ്ങളിലായി പ്രാർത്ഥനാ യോ​ഗങ്ങൾ നടത്തിയത് ആരോ​ഗ്യപ്രവർത്തകരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. പ്രദേശവാസികളായ നൂറ് കണക്കിനാളുകളാണ് ചടങ്ങിൽ പങ്കെടുത്തത്. ഇവരുമായി ഇടപഴകിയ എല്ലാവരേയും കണ്ടെത്താൻ കഴിയുമോ എന്ന ആശങ്ക ആരോഗ്യ പ്രവർത്തകർക്കുണ്ട്. 
 
കേരളത്തിൽ കൊവിഡ് 19 രോഗികളുടെ എണ്ണം 265 ആയി ഉയർന്നു. ഇതിൽ 235 പേർ ചികിത്സയിലാണ്. ഇന്ന് മാത്രം 123 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 335 കേസുകളുമായി മഹറാഷ്ട്രയാണ് മുന്നിൽ. ഇന്ത്യയിൽ 2014 പേരിലാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതിൽ 1789 പേർ ചികിത്സയിലാണ്. 56 പേരാണ് രാജ്യത്ത് കൊറോണ ബാധിച്ച് മരണമടഞ്ഞത്. 169 പേർ രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി.

അനുബന്ധ വാര്‍ത്തകള്‍

Next Article