പൊലീസ് സൈറനിട്ട് ലോക്‌ഡൗണിൽ തോന്നുംപോലെ കറക്കം, റെസ്‌റ്റൊറെന്റ് ഉടമയ്ക്ക് കിട്ടിയത് എട്ടിന്റെ പണി, വീഡിയോ !
വാഹനത്തിൽ പൊലീസ് സൈറൻ ഇട്ട് ലോക്‌ഡൗണിൽ നഗരത്തിലൂടെ തോന്നുംപോലെ യാത്ര ചെയ്ത റെസ്റ്റോറെന്റ് ഉടമയെ പിടികൂടി പൊലീസ്. ഗള്ളി ബോയ്, വാസ്തവ് എന്നി സിനിമകളിലൂടെ പ്രശസ്തമായ മുംബൈയിൽ കൂളർ എന്ന റെസ്റ്റൊറെന്റിന്റെ ഉടമ അലി കൂളറിനെയാണ് പൊലീസ് പിടികൂടിയത്. പൊലീസ് സൈറൻ ഇട്ട് ഇയാൾ നഗരത്തിലൂടെ വാഹനം ഓടിക്കുന്നതിന്റെ ദൃശ്യം സാമുഹിക മാധ്യമങ്ങളിൽ തരംഗമായതിനെ തുടർന്ന് പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.
സൈറൻ മുഴക്കി കൊറോണ കൊറോണ എന്ന് പരിഹാസത്തോടെ പറഞ്ഞുകൊണ്ട് ഇയാൾ വാഹനം ഓടിക്കുന്നത് വിഡിയോയിൽ കാണാം. പൊലീസ് പിടിയിലായതോടെ താൻ ചെയ്തത് തെറ്റാണ് എന്നും തന്റെ പാത പിന്തുടർന്ന് ഇങ്ങനെ ചെയ്യരുത് എന്നും പറഞ്ഞ് അലി പിന്നീട് ഒരു വീഡിയോ പങ്കുവച്ചിട്ടുണ്ട്. അനധികൃതമായി പുറത്തിറങ്ങിയതിനും, പൊലീസ് സൈറൻ ഉപയോഗിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.