നിസാമുദ്ദീനിൽ നിന്ന് മടങ്ങി എത്തിയ വിദേശികളും കൊവിഡ് സ്ഥിരീകരിച്ചവരുടെ കൂട്ടത്തിലുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ 200 ലധികം പേർക്കാണ് തമിഴ്നാട്ടിൽ കൊവിഡ് സ്ഥിരീകരിച്ചത്. കോയമ്പത്തൂരിലാണ് കൂടുതൽ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. തേനിയിൽ 20 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിസാമുദ്ദീനിൽ നിന്ന് സംസ്ഥാനത്ത് മടങ്ങിയെത്തിയ 1103 പേർ ഐസൊലേഷനിലാണ്.
കേരളത്തിൽ കൊവിഡ് 19 രോഗികളുടെ എണ്ണം 265 ആയി ഉയർന്നു. ഇതിൽ 235 പേർ ചികിത്സയിലാണ്. ഇന്ന് മാത്രം 123 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 335 കേസുകളുമായി മഹറാഷ്ട്രയാണ് മുന്നിൽ. ഇന്ത്യയിൽ 2014 പേരിലാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതിൽ 1789 പേർ ചികിത്സയിലാണ്. 56 പേരാണ് രാജ്യത്ത് കൊറോണ ബാധിച്ച് മരണമടഞ്ഞത്. 169 പേർ രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി.