Congress President Polls Live Updates: മല്ലികാര്‍ജുന്‍ ഖാര്‍ഗെയോ ശശി തരൂരോ? കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന്

തിങ്കള്‍, 17 ഒക്‌ടോബര്‍ 2022 (08:19 IST)
Congress President Polls Live Updates: പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള വോട്ടിങ് ഇന്ന്. രാവിലെ പത്ത് മുതല്‍ വൈകിട്ട് നാല് വരെയാണ് വോട്ടെടുപ്പ്. ഒക്ടോബര്‍ 19 ന് ഫലം പുറപ്പെടുവിക്കും. എഐസിസി പിന്തുണയോടെ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും വിമതനായി ശശി തരൂരുമാണ് മത്സരരംഗത്ത്. 137 വര്‍ഷത്തെ ചരിത്രത്തില്‍ ആറാം തവണയാണ് എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. 24 വര്‍ഷത്തിനു ശേഷമാണ് ഗാന്ധി കുടുംബത്തില്‍ നിന്ന് അല്ലാത്ത ഒരാള്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നത്. 
 
എഐസിസി തിരഞ്ഞെടുപ്പില്‍ 9,000 പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അംഗങ്ങള്‍ക്കാണ് വോട്ടിങ് അവകാശം. മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെയും ശശി തരൂരിന്റെയും പേരുകള്‍ അടങ്ങിയ ബാലറ്റ് പേപ്പറാണ് വോട്ടര്‍മാര്‍ക്ക് ലഭിക്കുക. ഇതില്‍ ആര്‍ക്കാണോ വോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നത് അയാളുടെ പേരിനു നേരെ ടിക്ക് ചെയ്യണം. ഭാരത് ജോഡോ യാത്ര നടത്തുന്ന രാഹുല്‍ ഗാന്ധി കര്‍ണാടകയില്‍ വെച്ചാണ് വോട്ട് രേഖപ്പെടുത്തുക.  
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍