മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ബിഹാര്‍ മുന്‍ ഗവര്‍ണറുമായ ഡി വൈ പാട്ടീലിന്റെ മകന്‍ അജീന്‍ക്യ പാട്ടീല്‍ മുംബൈയില്‍ സ്വന്തമാക്കിയത് 100 കോടി രൂപയുടെ അപ്പാര്‍ട്‌മെന്റ്. ട്രിപ്പിള്‍ ഡ്യൂപ്ലക്‌സ് അപ്പാര്‍ട്‌മെന്റ് ആണ് മുംബൈയിലെ വേര്‍ളിയില്‍ സ്വന്തമാക്കിയത്.
പാട്ടീലിന്റെ കമ്പനിയായ എ ഐ പി എസ് റിയല്‍ എസ്റ്റേറ്റിന്റെ പേരിലാണ് വസ്തു വാങ്ങിയിരിക്കുന്നത്. കമ്പനിയുടെ ഡയറക്‌ടറായ രാജേഷ് റാറെയ്‌ന്‍ ആണ് വസ്തുവാങ്ങലില്‍ ഒപ്പു വെച്ചിരിക്കുന്നത്. വസ്തുവിന്റെ വില 95.4 കോടി രൂപയാണ്. 4.7 കോടി രൂപയാണ് വസ്തു ഇടപാടിന്റെ സ്റ്റാമ്പ് ഡ്യൂട്ടി.
അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിലെ 21, 22, 23 ഫ്ലാറ്റുകള്‍ ആണ് പാട്ടീല്‍ സ്വന്തമാക്കിയിരിക്കുന്നത്. അതേസമയം, ഇടപാടിനെക്കുറിച്ച് പ്രതികരിക്കാന്‍ പാട്ടീല്‍ തയ്യാറായില്ല. എന്നാല്‍, കമ്പനിയുടെ വക്താവ് ദിലിപ് കവാഡ് വസ്തു ഇടപാട് നടന്നെന്ന് സമ്മതിച്ചു.