കോൺഗ്രസ് സർക്കാരിന്റെ കാലത്ത് നിന്നും നരേന്ദ്രമോദി സർക്കാരിന്റെ കാലത്തുണ്ടായ ആവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന്റെ പട്ടികയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 2014 മുതൽ 2022 വരെയുള്ള കണക്കുകളാണ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ രാഹുൽ പങ്കുവെച്ചത്.
പാൽ - 39.7%
ഗോതമ്പ് - 27.1%,
അരി - 21.3%
ഉള്ളി - 67.8%
ഉരുളക്കിഴങ്ങ് - 23.7%
തക്കാളി - 37.5%
കടുകെണ്ണ - 95.7%
ശുദ്ധീകരിച്ച എണ്ണ - 89.4%
ദാൽ - 47.8% എന്നിങ്ങനെയാണ് അവശ്യവസ്‌തുക്കളുടെ വില വർധന. തൊഴിലില്ലായ്‌മ ഒരു പകർച്ചവ്യാധി പോലെ പടർന്നെന്നും എല്ലാ മേഖലകളിലും വരുമാനം കുറഞ്ഞ് എല്ലാ വീടുകളും അടിസ്ഥാന ആവശ്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യുമ്പോൾ മോദി സർക്കാർ അവഗണന തുടരുകയാണെന്നും പോസ്റ്റിൽ രാഹുൽ ഗാന്ധി പറയുന്നു.