കോണ്‍ഗ്രസിനൊപ്പം സര്‍ക്കാര്‍ രൂപീകരിക്കില്ല

Webdunia
തിങ്കള്‍, 19 മെയ് 2014 (08:28 IST)
ഡല്‍ഹിയില്‍ കോണ്‍ഗ്രസ് പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കില്ലെന്ന് ആം ആദ്മി പാര്‍ട്ടിയുടെ വിശദീകരണം. മനീഷ് സിസോദിയയാണ് ഇക്കാര്യം അറിയിച്ചത്. 
 
ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആം ആദ്മി പാര്‍ട്ടിയെ പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് നടന്നാല്‍ തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് ആം‌ആദ്മിയെ പിന്തുണയ്ക്കുന്നത്. 
 
ലോകസഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ മുഴുവന്‍ സീറ്റും ബിജെപി നേടിയിരുന്നു. തുടര്‍ന്നാണ് കോണ്‍ഗ്രസ് പിന്തുണയോടെ എഎപി വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കും എന്ന വാര്‍ത്തകള്‍ പുറത്തുവന്നത്.