ജമ്മു കശ്മീരിൽ സാധാരണ നില പുനസ്ഥാപിക്കണം; വേണ്ടിവന്നാൽ സന്ദർശനം നടത്തുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

തിങ്കള്‍, 16 സെപ്‌റ്റംബര്‍ 2019 (14:11 IST)
കശ്മീരിൽ സാധാരണ നില പുനസ്ഥാപിക്കാൻ എല്ലാ ശ്രമങ്ങളും നടത്തണമെന്ന് സുപ്രീംകോടതി കേന്ദ്ര സർക്കാരിന് നിർദേശം നൽകി. ആവശ്യം വന്നാല്‍ കശ്മീരിലേക്ക് പോകുമെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വ്യക്തമാക്കി. ജനങ്ങള്‍ക്ക് കോടതിയെ സമീപിക്കാന്‍ കഴിയുന്നില്ലെന്ന പരാതിയിലാണ് ചീഫ് ജസ്റ്റിസിന്‍റെ പ്രതികരണം. ഗുലാംനബി ആസാദിന് ജമ്മുകശ്മീര്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കി.
 
ഫറൂഖ് അബ്ദുള്ളയുടെ കരുതല്‍ തടങ്കലില്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി വിശദീകരണം തേടി. ഈ മാസം മുപ്പതിനകം മറുപടി നല്‍കണം. നിലവിലെ സ്ഥിതിവിവരങ്ങള്‍ അറിയിക്കാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നിര്‍ദേശം നൽകി. ദേശീയ താല്പര്യം സംരക്ഷിച്ചാവണം എല്ലാ നീക്കവും നടത്തേണ്ടതെന്നും കോടതി വ്യക്തമാക്കി.
 
ചീഫ് ജസ്റ്റിസിന് പുറമേ ജസ്റ്റിസ് എസ്.എ ബോബ്ഡെയും എസ്.എ നസീറുമാണ് കേസ് പരിഗണിച്ച ബെഞ്ചംഗങ്ങൾ. കശ്മീരിൽ തുടരുന്ന നിയന്ത്രണങ്ങളും നിരോധനങ്ങളും ചോദ്യംചെയ്തുള്ള ഒരുകൂട്ടം ഹർജികളാണ് കോടതി പരിഗണിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍