നുഴഞ്ഞ് കയറിയ ചൈനീസ് സേന പിന്മാറുന്നു
ഇന്ത്യന്‍ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറിയ ചൈനീസ് സേന പിന്മാറുന്നു.കഴിഞ്ഞ ദിവസം 1000ത്തോളം പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി സൈനികര്‍ ലഡാക്കിലെ ചുമര്‍ സെക്ടറിലും ഡെംചോക്കിലും നുഴഞ്ഞു കയറിയിരുന്നു.
ഇന്ത്യന്‍ ഭൂപ്രദേശത്ത് നിന്നും പിന്മാറണമെന്നാവശ്യപ്പെട്ട് 200 മീറ്റര്‍ അകലെ ഇന്ത്യന്‍ സേനയും നിലയുറപ്പിച്ചിരുന്നു. സൈനികര്‍ക്ക് ചൈനീസ് ഹെലികോപ്റ്ററുകളാണ് ഭക്ഷണം വിതരണം ചെയ്തിരുന്നത്
നേരത്തെ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രധാന മന്ത്രി നരേന്ദ്ര മോഡി അതിര്‍ത്തിയിലെ ചൈനീസ് കടന്നുകയറ്റത്തിനെതിരെയുള്ള പ്രതിഷേധം അറിയിച്ചിരുന്നു. ജിന്‍പിംഗിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് തൊട്ടുപിന്നാലെയായിരുന്നു ചൈനീസ് സേനയുടെ നുഴഞ്ഞ് കയറ്റം